വേനൽ കടുത്തതോടെ പലസ്ഥലങ്ങളിലും ഇത്തരത്തിലുള്ള തീ പിടുത്തങ്ങൾ ഉണ്ടാകുന്നുണ്ട്.
മൂവാറ്റുപുഴ: വെള്ളൂർകുന്നം സിഗ്നൽ ജംഗ്ഷനു സമീപം കാർഷിക സഹകരണ ബാങ്കിൻറെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്.

തൊട്ടടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാർ കണ്ടതിനെ തുടർന്ന് മൂവാറ്റുപുഴ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് കൂടുതൽ പ്രദേശങ്ങളിലേക്ക് തീ ആളിപ്പടരുന്നതിനുമുൻപേ അണച്ചു.

അതിനാൽ വലിയ അപകടമാണ് ഒഴിവായത്. വേനൽ കടുത്തതോടെ പലസ്ഥലങ്ങളിലും ഇത്തരത്തിലുള്ള തീ പിടുത്തങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.

