February 7, 2026
police
സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തൃ​പ്പൂ​ണി​ത്തു​റ: പു​തു​വ​ർ​ഷം പു​ല​രാ​ൻ മി​നി​ട്ടു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ, തൃ​പ്പൂ​ണി​ത്തു​റ ചാ​ത്താ​രി​യി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ യു​വാ​ക്ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്. ചാ​ത്താ​രി വൈ​മീ​തി റോ​ഡി​ലു​ള്ള സ്റ്റാ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് യു​വാ​ക്ക​ൾ ര​ണ്ട് ചേ​രി​യാ​യി ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് പേ​രെ എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​രെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഫ്ലാ​റ്റി​ലെ ഒ​രു സം​ഘം യു​വാ​ക്ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ര​ണ്ടു ദി​വ​സം മു​മ്പ് മ​റു​വി​ഭാ​ഗ​ത്തെ യു​വാ​ക്ക​ൾ തു​റി​ച്ചു നോ​ക്കി​യെ​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ള​റി​യി​ച്ച​തി പ്ര​കാ​രം പോ​ലീ​സെ​ത്തി​യ​തി​നാ​ലാ​ണ് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​രു വി​ഭാ​ഗം യു​വാ​ക്ക​ൾ ത​മ്മി​ൽ ഇ​തേ വി​ഷ​യ​ത്തി​ൽ വാ​ക്കു​ത​ർ​ക്കം ന​ട​ന്നി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം തു​റി​ച്ചു​നോ​ട്ട​ത്തെ ച്ചൊ​ല്ലി​യു​ള്ള ത​ല്ലി​ന് പി​ന്നാ​ലെ ഇ​തേ സ​മു​ച്ച​യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യെ​ങ്കി​ലും മു​തി​ർ​ന്ന​വ​രി​ട​പെ​ട്ട് പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!