bevco
മദ്യത്തിന് പേരിടാനുള്ള നിർദേശങ്ങൾ ക്ഷണിച്ചുള്ള പ്രചാരണം അബ്‌കാരി ആക്ടിന് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.

പൊതുമേഖലാ സ്ഥാപനമായ പാലക്കാട് മലബാർ ഡിസ്റ്റ‌ിലറീസ് നിർമിക്കുന്ന പുതിയ വിദേശമദ്യ ബ്രാൻഡിന് പേരും ലോഗോയും നൽകാൻ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങൾ തടയണമെന്നാവശ്യള്ളപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി. പുതിയ മദ്യത്തിന് പേരിടാനുള്ള നിർദേശങ്ങൾ ക്ഷണിച്ചുള്ള പ്രചാരണം അബ്‌കാരി ആക്ടിന് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.

മദ്യ ഉപഭോഗം കുറയ്ക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണിത്. മദ്യം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബ്രാൻഡ് പ്രമോഷനോ പാടില്ലെന്ന് നിയമമുണ്ട്. എന്നാൽ ഇത് പരോക്ഷമായി പരസ്യം നൽകുന്നതിന് തുല്യമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. വിഷയം 20ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!