February 8, 2026
mullaperiyar
ശവപ്പെട്ടിയിൽ കിടന്ന് പ്രതീകാത്മസമരം നടത്തി

മുല്ലപ്പെരിയാർ ഡാം ഉടനടി ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് എന്ന സംഘടന സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ സമരം ജനുവരി 7, 8 ദിവസങ്ങളിൽ നിരാഹാര സമരം നടത്തി. സേവ് കേരള ബ്രിഗേഡ് പ്രസിഡൻ്റ് അഡ്വ.റസ്സൽ ജോയി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അലോഷ്യസ് പൂനാട് ശവപ്പെട്ടിയിൽ കിടന്ന് പ്രതീകാത്മസമരം നടത്തി.

ട്രഷറർ പി.എം ജോസഫ്, ജനറൽ സെക്രട്ടറി അമൃതാപ്രീതം അനിൽ തൃപ്പൂണിത്തുറ,വർഗ്ഗീസ് തച്ചിലുകണ്ടം, ജോസ് പുരയിടം, അഞ്ജലി ജയപാൽ, ബിബിൻ കപ്പിത്താൻ, സജീന്ദ്രൻ, എന്നിവർ സംസാരിച്ചു. കേരളത്തിലുടനീളം സമരപരിപാടികൾ നടത്താനുള്ള സൂചനാ സമരമാണിതെന്നും ഡാം ഡീകമ്മീഷൻ ചെയ്യുന്നതുവരെ, കേരള ജനതയെ രക്ഷിക്കാൻ പ്രതിഷേധ പരിപാടികളിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്നും SKB പ്രസിഡൻ്റ് അഡ്വ. റസ്സൽ ജോയി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!