moshanam
മോ​ഷ​ണം ന​ട​ത്തി ഗോ​വ​യി​ൽ പോ​യി ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കു​ക​യും ചൂ​തു​ക​ളി ന​ട​ത്തു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്.

പെ​രു​മ്പാ​വൂ​ർ ത​ണ്ടേ​ക്കാ​ട് താ​മ​സി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ ത​ട്ടു​പ​റ​മ്പ് ച​ക്കു​ങ്ങ​ൽ വീ​ട്ടി​ൽ നൗ​ഷാ​ദി(45) നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​ന് കു​റു​പ്പം​പ​ടി ക​ർ​ത്താ​വും​പ​ടി, പു​ല്ലു​വ​ഴി ഭാ​ഗ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പു​ല്ലു​വ​ഴി ക​ർ​ത്താ​വും​പ​ടി​യി​ലെ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി സി​സി​ടി​വി കാ​മ​റ മോ​ഷ്ടി​ച്ചു. അ​ന്നേ ദി​വ​സം ത​ന്നെ പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം സ്കൂ​ളി​ന് സ​മീ​പ​മു​ള്ള വീ​ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു പ​വ​ൻ വ​രു​ന്ന മോ​തി​രം മോ​ഷ്ടി​ച്ചു.

ര​ണ്ട് വീ​ട്ടി​ലും ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. മോ​ഷ്ടാ​വി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ 11 മോ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് ഈ ​വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി ന​ട​ന്നാ​യി​രു​ന്നു മോ​ഷ​ണം.

മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, ആ​ലു​വ, ചെ​ങ്ങ​മ​നാ​ട്, നെ​ടു​മ്പാ​ശേ​രി, എ​റ​ണാ​കു​ളം സൗ​ത്ത് എ​റ​ണാ​കു​ളം നോ​ർ​ത്ത് തു​ട​ങ്ങി​യ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം ന​ട​ത്തി ഗോ​വ​യി​ൽ പോ​യി ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കു​ക​യും ചൂ​തു​ക​ളി ന​ട​ത്തു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്. ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ള​വ് ന​ട​ന്ന് അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!