February 7, 2026
scooter crime
വീ​ഴ്ച​യി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ ഉ​ഷ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

പ​റ​വൂ​ർ: സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു ക​ട​ന്നു​ക​ള​ഞ്ഞു. പെ​രു​വാ​രം കാ​ടാ​ശേ​രി ഉ​ഷ (64) യു​ടെ എ​ട്ടു പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല ക​വ​ർ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പെ​രു​വാ​രം ഞാ​റ​ക്കാ​ട്ട് റോ​ഡി​ന് കി​ഴ​ക്കു​വ​ശം അ​ങ്ക​ണ​വാ​ടി റോ​ഡി​ലാ​ണ് സം​ഭ​വം.

ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​വാ​രം – പൂ​ശാ​രി​പ്പ​ടി റോ​ഡി​ലൂ​ടെ ന​ട​ന്ന് അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ലേ​ക്ക് ഒ​റ്റ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ൾ പി​ന്നി​ലു​ടെ നീ​ല​നി​റ​ത്തി​ലു​ള്ള സ്കൂ​ട്ട​റി​ൽ എ​ത്തി​യ​വ​രി​ൽ ഒ​രാ​ൾ സ്കൂ​ട്ട​റി​ൽ നി​ന്ന് ഇ​റ​ങ്ങു​ക​യും മ​റ്റെ​യാ​ൾ സ്കൂ​ട്ട​ർ ഓ​ടി​ച്ച് അ​ല്പം മാ​റി നി​ൽ​ക്കു​ക​യും ചെ​യ്തു. സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ആ​ളാ​ണ് ബ​ല​മാ​യി മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഉ​ഷ റോ​ഡി​ൽ വീ​ണു. ഈ ​സ​മ​യം സ്കൂ​ട്ട​ർ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​യാ​ൾ അ​തി​ന്‍റെ പി​ന്നി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

ഉ​ഷ ഉ​ച്ച​ത്തി​ൽ ക​ര​യു​ന്ന​ത് കേ​ട്ട് സ​മീ​പ​വാ​സി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്ന​പ്പോ​ഴേ​ക്കും ഞാ​റ​ക്കാ​ട്ട് റോ​ഡി​ൽ നി​ന്ന് വ​ട​ക്കോ​ട്ടു​ള്ള റോ​ഡി​ലേ​ക്ക് ഇ​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ പു​റ​ത്ത് ബാ​ഗ് ധ​രി​ച്ചി​രു​ന്നു. വീ​ഴ്ച​യി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ ഉ​ഷ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!