ആലുവ: കുട്ടമ്പുഴയിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ 10 വർഷമായി ഒളിവിലായിരുന്ന പ്രതി ആലുവയിൽ പിടിയിലായി. ഏലൂരിൽ വാടകക്ക് താമസിക്കുന്ന തായിക്കാട്ടുകര എസ്എൻ പുരം തറയിൽ വീട്ടിൽ ശിവൻ മോഹനൻ (35) ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ആലുവ എസ്എൻ പുരത്തുനിന്നും സ്പെഷൽ ബ്രാഞ്ച് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. 10 വർഷം മുമ്പ് ശിവൻ ഉൾപ്പെടെ നാലംഗ സംഘം കുട്ടമ്പുഴയിൽ യുവാവിനെ ആക്രമിച്ച കേസിൽ സെക്ഷൻ 308 പ്രകാരം പോലീസ് കേസെടുത്തിരുന്നു.

മറ്റ് മൂന്ന് പേരും നേരത്തെ അറസ്റ്റിലായെങ്കിലും ശിവൻ ഒളിവിൽ പോയി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

