pattayam
കോ​ത​മം​ഗ​ല​ത്തെ 104 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ട്ട​മ്പു​ഴ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ട്ട​യ​ങ്ങ​ൾ കൈ​മാ​റി

കോ​ത​മം​ഗ​ലം: കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 4,56,689 കു​ടും​ബ​ങ്ങ​ൾ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യി മാ​റി​യെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. കു​ട്ട​മ്പു​ഴ ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ പ​ട്ട​യ വി​ത​ര​ണം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഭൂ​ര​ഹി​ത​രാ​യ എ​ല്ലാ​വ​രെ​യും ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പം ന​ൽ​കി​യ പ​ട്ട​യ മി​ഷ​ൻ വ​ഴി കാ​ല​ങ്ങ​ളാ​യു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞു. കോ​ത​മം​ഗ​ല​ത്തെ 104 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ട്ട​മ്പു​ഴ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ട്ട​യ​ങ്ങ​ൾ കൈ​മാ​റി.

ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി കു​ര്യാ​ക്കോ​സ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, എം​പി​ഐ ചെ​യ​ർ​മാ​ൻ ഇ.​കെ. ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!