കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിൽ ടൂറിസത്തിനും ഭവന നിർമാണത്തിനും കർഷകർ ക്കും ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിയുള്ള 77,18, 20118 രൂപ വരവും 76, 64,92801 രൂപ ചിലവും 53,27,317 രൂപ നീക്കി ബാക്കിയുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എൽദോസ് ബേബി അവതരിപ്പിച്ചു. പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
മൃഗ സംരക്ഷണം, ആരോഗ്യം, വന്യമൃഗ ശല്യത്തിന് പരിഹാരം എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ടൂറിസം പദ്ധതികൾക്കായി 40 ലക്ഷം, ലൈഫ് വീടുകൾക്കായി ഒരു കോടി, വന്യ മൃഗ ശല്യത്തിനെതിരെ കർഷകർക്ക് 50 ശതമാനം സബ്സിഡിയിൽ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 40 ലക്ഷം രൂപ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സ്റ്റാന്റിങ് കമ്മിറ്റി ചെയർപ ഴ്സൺമാരായ കാന്തിവെള്ളക്കയൻ, അരുൺ ചന്ദ്രൻ, ലിസി സൈമൺ, റോബിൻ സാബു, സനോജ് ഗോപാലൻ, ജിത്തു ശിവൻ, എം.കെ. രാമചന്ദ്രൻ, ഇ.കെ. ജോഷി, കെ.പി. ഗോപിനാഥ്, കവിത ഗോപകുമാർ, സൽമ ഷാനവാസ്, അരുണിമ വിനിഷ, റോമി ബിനോയ്, ബിന്ദു രാജേന്ദ്രൻ, ഭാഗ്യലക്ഷ്മി രാജൻ, സെക്രട്ടറി പോൾസൺ റോബർട്ട് എന്നിവർ പങ്കെടുത്തു.
