കോതമംഗലം: കോതമംഗലത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രാഷ്ട്രീയ നേതാവിനും സാമൂഹ്യ പ്രവർത്തകനും പരിക്ക്. കോതമംഗലം നഗരത്തിൽ തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെയാണ് സ്കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ കോണ്‍ഗ്രസ് നേതാവ് നെല്ലിക്കുഴി കമ്പനിപ്പടി സ്വദേശി അലി പടിഞ്ഞാറേച്ചാലിന് പരിക്കേറ്റത്. മുഖത്തും വലതു കൈയ്ക്കുമാണ് പരിക്ക്.
കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അലിയെ പല്ലുകൾ ഒടിഞ്ഞതിനാൽ മാർ ബസേലിയോസ് ഡെന്റൽ കോളജിലേക്ക് മാറ്റി.
വാരപ്പെട്ടി ഇഞ്ചൂരില്‍ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചാണ് സാമൂഹ്യപ്രവര്‍ത്തകനായ മണിക്കുട്ടന് പരിക്കേറ്റത്. ഇയാളുടെ പരിക്കുകൾ സാരമല്ല.
