കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2023-26 അധ്യയന വർഷത്തെ ബിരുദ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ : അനാമിക. എസ് (ഇംഗ്ലീഷ് ), ജോഹാന മരിയ സിബി (ഹിന്ദി ), അനൂപ സജി (സോഷ്യോളജി ), അൽന ജോൺ (ഇക്കണോമിക്സ് ), ശിവപ്രിയ എസ് (ഹിസ്റ്ററി ), അനന്യ ജോണി (കെമിസ്ട്രി ), മീനാക്ഷി പി ആർ (ഫിസിക്സ് ), അരീക്കൽ ഫാബ്രിസിയോ ജോസ് (മാത്തമാറ്റിക്സ് ), റിയ (സ്റ്റാറ്റിസ്റ്റിക്സ് ), ദിയ ബിജു (ബോട്ടണി ), നന്ദന സുഭാഷ് (സൂവോളജി ), സ്വാതി ആർ (ബി കോം മോഡൽ -1 ഫിനാൻസ് & ടാക്സേഷൻ ), അനുഷ കെ രാജ് (ബി. കോം മോഡൽ -3 ടാക്സേഷൻ ),

ശ്രീദേവി കെ എസ് (ബി വോക് ഡാറ്റ അനലിറ്റിക്സ് &മെഷിൻ ലേർണിങ് ), ദേവിക സതീഷ് (ബി വോക് ബിസിനസ് അക്കൗണ്ടിങ് & ടാക്സേഷൻ ). ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും, വിവിധ വകുപ്പ് മേധാവികളും,അധ്യാപകരും അഭിനന്ദിച്ചു.

