POCSO
അങ്കണവാടിയിൽ നാല് ദിവസം മുമ്പാണ് സംഭവം നടന്നത്.

കൊച്ചി: അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന ഇരുപതുകാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു. കൊച്ചി നഗരസഭയുടെ പരിധിയിൽ വരുന്ന അങ്കണവാടിയിൽ നാല് ദിവസം മുമ്പാണ് സംഭവം നടന്നത്.

മൂന്നര വയസുള്ള കുഞ്ഞ് ശുചിമു റിയിൽ പോയപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനോട് കാര്യങ്ങൾ തിരക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. അവിടെ സ്ഥിരമായി വന്ന് പോയ്‌ക്കൊണ്ടിരുന്ന 20കാരനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

ഇരുപതുകാരൻ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം വിപുലമാക്കി. ഇതോടെപ്പം ചൈൽഡ് വെൽഫെയർ കമ്മിറ്റിയേയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!