Untitled - 31 December 2025 at 00.31.12
പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കൊച്ചി • ആറു വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴക്കുളം ചെമ്പറക്കി സ്വദേശി സുനീറിനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. ഇയാൾ തൊഴിലെടുത്തുകൊണ്ട് നിൽക്കുന്നതിന് സമീപത്തുകൂടെ മതപഠനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ ഭാവമാറ്റം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ചോദിച്ചതിനെതുടർന്ന് ഈ അടുത്ത ദിവസമാണ് വിവരം പുറത്തിറയുന്നത്. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!