bengaladhes
ഇവരിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ ലഭിച്ചു

ആലുവ:  ‘അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ അറസ്റ്റിൽ. പുളിഞ്ചോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം പൗരത്വം മറച്ച് വച്ച് ഇതര സംസ്ഥാനത്തൊഴിലാളിയാണെന്ന രീതിയിൽ താമസിച്ചു വരികയായിരുന്നു.

റോണി 15 വർഷമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദിൽ താമസിച്ച് വരുന്നു.9 മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഷക്കീൽ പത്ത് വർഷം മുമ്പാണ് വെസ്റ്റബംഗാളിൽ എത്തിയത്. 4 മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഇവരിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ ലഭിച്ചു. സബ് ഇൻസ്പെക്ടർമാരായ ജോസി എം.ജോൺസൻ, രഞ്ജിത് മാത്യു, എ.എസ്.ഐ പി.ജെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!