traffic
ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല

കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ വലത്തേക്കു തിരിഞ്ഞു മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കു പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്കു വരുന്ന സർവീസ് ബസുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംക്‌ഷനിൽ എത്തി മിനി ബൈപാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നും കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംക്‌ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി ചോറ്റാനിക്കര വഴി പോകണം.

എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംക്‌ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപാസ് – കണ്ണൻകുളങ്ങര വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംക്‌ഷനിൽ എത്തി ഇരുമ്പനം ജംക്‌ഷൻ വഴി പോകണം. വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്നു കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംക്‌ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംക്‌ഷനിൽ എത്തി സീപോർട്ട് – എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംക്‌ഷനിൽ എത്തി പോകണം. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ ഇരുമ്പനം ജംക്‌ഷനിൽ എത്തി എസ്എൻ ജംക്‌ഷൻ – പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകണം.

ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. പുതിയകാവ് ഭാഗത്തു നിന്നും, മാർക്കറ്റ് റോഡു വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംക്‌ഷനിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് – തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ് – സ്റ്റാച്യു – കിഴക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. എറണാകുളം ആലുവ ഭാഗങ്ങളിൽ നിന്നു വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക. കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ് – പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

പുതിയകാവ് ഭാഗങ്ങളിൽ നിന്നു വരുന്ന സർവീസ് ബസുകൾ ബസ് സ്റ്റാൻഡിൽ കയറാതെ ഹോസ്പിറ്റൽ ജംക്‌ഷൻ – മിനി ബൈപാസ് വഴി പോകണം. നടക്കാവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുതിയകാവ് ക്ഷേത്ര ഗ്രൗണ്ടിലും മരട്, പേട്ട എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ശ്രീനാരായണ വിദ്യാപീഠം, വെങ്കിടേശ്വര ഹൈസ്കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!