ചടങ്ങിൽ മുൻ എം.എൽ.എ ആന്റണി ജോൺ അദ്ദേഹത്തെ ആദരിച്ചു
കോതമംഗലം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ എഎസ്ഐ എം.ബി. സുബൈറിന് ജന്മനാട് ആദരവ് നൽകി. കുറ്റിലഞ്ഞി സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ എം.എൽ.എ ആന്റണി ജോൺ അദ്ദേഹത്തെ ആദരിച്ചു.
സഹീർ കോട്ടപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാദിയ ആഷിഫ്, സിദ്ധീഖ് എം.യൂ, കെ.എം. ബഷീർ, കെ.എ. സൈലേഷ് എന്നിവർ സംസാരിച്ചു. നിലവിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എഎസ്ഐ ആയി സേവനമനുഷ്ഠിച്ചു വരികയാണ് എം.ബി. സുബൈർ.
