ആലുവ: വില്പനയ്ക്കായി കൊണ്ടുവന്ന 25 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ.
ഒഡീഷാ സുരധ സ്വദേശികളായ കൃഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കാണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഷോൾഡർ ബാഗിൽ പ്രത്യേക പാക്കറ്റിൽ പൊതിഞ്ഞായിരുന്നു സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടിയിലേറെ രൂപയ്ക്കാണ് വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനു മുമ്പും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമായന വിവരം.

നർകോട്ടിക്ക് സെൽ ഡിവെെഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനു രാജ്, സബ് ഇൻസ്പെക്ടർമാരായ കെ. നന്ദകുമാർ, എൽദോ പോൾ, ആർ. ബിൻസി, വിഷ്ണു, സിപിഒമാരായ വി.എ. അഫ്സൽ, കെ.എ. സിറാജുദീൻ, എൻ.എസ്. സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

