February 7, 2026
mac12
കോളജിലെ വിവിധ ഗവേഷക വിഭാഗങ്ങളിൽ ഗവേഷണം നടത്തുന്ന പഠിതാക്കൾ സംഗമത്തിൽ പങ്കെടുത്തു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ റിസേർച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവേഷക സംഗമവും, ശില്പശാലയും സംഘടിപ്പിച്ചു. തിരുവനന്തപുരം എൻ ഐ ഐ എസ് ടി റിട്ട. ശാസ്ത്രഞ്ജൻ ഡോ. എം. ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. കോളജിലെ വിവിധ ഗവേഷക വിഭാഗങ്ങളിൽ ഗവേഷണം നടത്തുന്ന പഠിതാക്കൾ സംഗമത്തിൽ പങ്കെടുത്തു.
മികച്ച റിസേർച്ച് സ്കോളറി നുള്ള പുരസ്‌കാരം എം. എ. കോളജ് ഫിസിക്സ്‌ വിഭാഗം ഗവേഷക വിദ്യാർഥി അർച്ചന എം. എസ് ന് സമ്മാനിച്ചു.കോളേജിലെ ഫിസിക്സ്‌ വിഭാഗം അധ്യാപിക ഡോ. ദീപ എസ് ന്റെ കീഴിലാണ് അർച്ചന ഗവേഷണ പഠനം നടത്തുന്നത്.എം.എ. കോളജിൽ കെമിസ്ട്രി, ഫിസിക്സ്‌, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, കോമേഴ്‌സ്, ബോട്ടണി എന്നി 6 ഗവേഷക വിഭാഗങ്ങളിലായി, 22 ഗൈഡ്മാരും, 32ൽ പരം ഗവേഷണ പഠിതാക്കളുമാണുള്ളത്.സംഗമത്തിന് ശേഷം നടന്ന ശില്പശാല എം. ജി. യൂണിവേഴ്സിറ്റി ലൈബ്രറിയൻ
ഡോ. വിമൽകുമാർ വി നയിച്ചു.റിസേർച് ഡീൻ ഡോ. രാജേഷ് കെ തുമ്പക്കര,കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!