കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷ്ണൽ സ്കൂളിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി മെയ്സ്ടോ @ 60 എക്സിബിഷൻ കം സെയിൽ വിജയകരമായി നടന്നു. എം.എ കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ഉദ്ഘാടനം ചെയ്തു. ആർ ജെ രേണു (റേഡിയോ ജോക്കി ) മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ ക്യാംപസിൽ നടന്ന എക്സിബിഷനിൽ കുട്ടികൾ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുക്കിയ സ്റ്റാളുകൾക്ക് പുറമേ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടു കൂടി അവർ തയ്യാറാക്കിയ ഫുഡ് ,ക്ലോത്തിംങ്ങ്, ജ്വല്ലറി, ഹോം ഡെക്കോർ തുടങ്ങിയ വൈവിധ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയ സ്റ്റാളുകളായിരുന്നു മുഖ്യ ആകർഷണം. കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
