നവംബർ 14 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അവസാന തീയതി നവംബർ അഞ്ച് വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പേരില്ലാത്ത അർഹരായ വോട്ടർമാർക്കാണ് നവംബർ നാല്, അഞ്ച് തീയതികളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയുക. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ നവംബർ 13 ഓടെ തുടർനടപടികൾ പൂർത്തിയാക്കുകയും നവംബർ 14 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.


