February 8, 2026
Adhya nair
മൂ​ന്നു മ​ണി​ക്കൂ​ർ 45 മി​നി​ട്ട് കൊ​ണ്ട് വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി ക​ട​ന്ന പ്ര​ക​ട​ന​മാ​ണ് ആ​ദ്യ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര​ത്തി​ന് ജി​ല്ല​യി​ൽ നി​ന്ന് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി ആ​ദ്യ ഡി.​നാ​യ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

മൂ​ന്നു മ​ണി​ക്കൂ​ർ 45 മി​നി​ട്ട് കൊ​ണ്ട് വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി ക​ട​ന്ന പ്ര​ക​ട​ന​മാ​ണ് ആ​ദ്യ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.മാ​തി​ര​പ്പി​ള്ളി പ​ള്ളി​പ്പ​ടി ശാ​സ്ത​മം​ഗ​ല​ത്ത് ദീ​പു​വി​ന്‍റെ​യും അ​ഞ്ജ​ന​യു​ടെ​യും മ​ക​ളാ​ണ് ഏ​ഴ് വ​യ​സു​കാ​രി​യാ​യ ആ​ദ്യ. ബ്രൈ​റ്റ് വേ​ൾ​ഡ് പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Sponsored

2024 ഒ​ക്ടോ​ബ​ർ 12 ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​മ്പ​ല​ക്ക​ട​വ് വ​ട​ക്കും​ക​ര​യി​ൽ നി​ന്നു കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ച് വ​രെ​യു​ള്ള ഏ​ഴ്കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ദ്യ നീ​ന്തി​ക്ക​ട​ന്ന​ത്. ഏ​ഴ് കി​ലോ​മീ​റ്റ​ർ നീ​ന്തി​ക്ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യാ​ണ് ആ​ദ്യ. കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​റ്റി​ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്.​

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!