കോതമംഗലം: കോതമംഗലത്ത് പൊളി ഓണം പരിപാടികൾക്ക് നാളെ സമാപനമാകും. ഓണാഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ അണിഞ്ഞൊരുങ്ങിയ ഭൂതത്താൻകെട്ട് ഡാമും പരിസരവും സന്ദർശകരുടെ പ്രധാന ആകർഷണമായി. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാൻ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചയും വാച്ച്ടവറിൽ നിന്നുള്ള കാഴ്ചയും കാണാൻ ദിവസവും നിരവധി പേരാണ് ഭൂതത്താൻകെട്ടിൽ എത്തുന്നത്.
ഓണനിലാവ് പരിപാടികളുടെ ഭാഗമായി മാർ ബേസിൽ കൺവൻഷൻ സെന്ററിൽ രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച നാടൻപാട്ട് ഓണാഘോഷത്തിന് ആവേശം പകർന്നു. കോതമംഗലത്ത് ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ വൈകിട്ട് നാലിന് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിക്കും. തുടർന്ന് ജെൻസി ഡിജെ നൈറ്റ് മ്യൂസിക് ഷോ
