February 7, 2026
Vandiperiyar

ഇടുക്കി വ​ണ്ടി​പ്പെ​രി​യാ​റി​ൽ എ​ട്ട് വ​യ​സു​കാ​രി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. മ്ലാ​മ​ല പു​ത്ത​ൻ മ​ഠ​ത്തി​ൽ വി​ഷ്ണു (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യിരുന്നു സംഭവം.


വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നി​രു​ന്ന കു​ട്ടി​യെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ പ്ര​തി അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടുപോയി തു​ട​ർ​ന്ന് ഇ​യാ​ൾ കു​ട്ടി​യു​ടെ ഇ​രു​ക​ര​ണ​ത്തും മ​ർ​ദി​ക്കു​ക​യും ക​വി​ളി​ൽ ക​ടി​ക്കു​യ​കും ചെ​യ്ത ശേ​ഷം ഓടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!