നിരവധി ഹൈവേ മോഷണക്കേസുകളിലും കൊലപാതകക്കേസുകളിലും പ്രതികളായ . കൊശവപ്പെട്ടി ഗണേശന് (53), കൂട്ടാളികളായ മധുരൈ സ്വദേശി ഒ. ഗണേശന് (51), ഉസലാംപെട്ടി സ്വദേശികളായ സുകുമാര്‍ പാണ്ടി (39), കെ. ശിവകുമാര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.ഏലക്കയുമായി പോകുന്ന വാഹനങ്ങള്‍ ആക്രമിച്ച് ഏലക്ക കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതിയിട്ട് ഒമ്നി വാനില്‍ കറങ്ങുന്നതിനിടെയാണ് ഇവര്‍ കമ്പംമെട്ട് പോലീസിന്റെ വലയിലായത്.വാഹനങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൊള്ള നടത്തുകയായിരുന്നു കൊസവപ്പെട്ടി ഗണേശന്റെയും സംഘത്തിന്റെയും രീതി.

കൊലപാതകം, മോഷണം, പിടിച്ചുപറി തുടങ്ങിയ വിവിധ കേസുകളില്‍ ഇവര്‍ പ്രതികളാണ്. കഴിഞ്ഞ ഏഴിന് കേരളത്തില്‍ എത്തിയ സംഘം മോഷ്ടിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനാണ് ഒമ്നി വാനില്‍ കറങ്ങിയത്. ഇതിനിടെ വാഹനപരിശോധന നടത്തുകയായിരുന്ന കമ്പംമെട്ട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍നിന്നു കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. ഇവർ ഇടുക്കിയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അതിര്‍ത്തിമേഖലകളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു.കമ്പംമെട്ട് സി ഐ രതീഷ് ഗോപാല്‍, ഉദ്യോഗസ്ഥരായ വര്‍ഗീസ് ജോസഫ്, ബാബു ഡൊമിനിക്, ലിറ്റോ കെ. ജോസഫ്, അജീഷ് അലിയാര്, ജെറിന് ടി. വര്‍ഗീസ്, അനീഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

