police
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ട​ന്ത​റ ഭാ​യ് കോ​ള​നി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം

പെ​രു​മ്പാ​വൂ​ർ: ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്ക് എ​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ളു​ടെ ത​ല​മൊ​ട്ട​യ​ടി​ച്ച് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ട​ന്ത​റ സ്വ​ദേ​ശി​ക​ളാ​യ ചി​ര​ക്ക​ക്കു​ടി വീ​ട്ടി​ൽ സി.​എ​സ്. സാ​ജി​ദ്, കാ​രോ​ത്തു​കു​ടി വീ​ട്ടി​ൽ കെ.​പി. മാ​ഹി​ൻ​കു​ട്ടി, പ​ട്ട​രു​മ​ഠം വീ​ട്ടി​ൽ പി.​വി. ഷ​മീ​ർ, കാ​രോ​ത്തു​കു​ടി വീ​ട്ടി​ൽ കെ.​എ. ഷ​രീ​ഫ്, കാ​രോ​ത്തു​കു​ടി വീ​ട്ടി​ൽ കെ.​എ. അ​ൻ​വ​ർ, മാ​റ​മ്പി​ള്ളി സ്വ​ദേ​ശി ഉ​പ്പൂ​ട്ടി​ൽ വീ​ട്ടി​ൽ റ​ഫീ​ഖ് എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ട​ന്ത​റ ഭാ​യ് കോ​ള​നി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​ൽ​ഫാ​സ്, ഗോ​കു​ൽ, ആ​ൽ​ബി​ൻ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സ​മീ​പ​ത്തെ സോ​ഡ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ജോ​ലി തേ​ടി എ​ത്തി​യ​താ​യി​രു​ന്നു മൂ​വ​രും. ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്ക് എ​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് ആ​റം​ഗ സം​ഘം മൂ​വ​രെ​യും ത​ട​ഞ്ഞു​നി​ർ​ത്തി ത​ല​മൊ​ട്ട​യ​ടി​ച്ച ശേ​ഷം വി​വ​സ്ത്ര​രാ​ക്കി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​രി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ മൂ​വ​രും ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!