February 7, 2026
slab injuerd
ഉ​യ​ര്‍​ന്ന സ്ലാ​ബി​ല്‍ കാ​ല്‍ ത​ട്ടി​ റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു

ന​ഗ​ര​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​മി​ച്ച ന​ട​പ്പാ​ത​യി​ല്‍​നി​ന്നു വീ​ണ് അ​ഭി​ഭാ​ഷ​ക​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ൽ. മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​യും മോ​ഡ​ല്‍ ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഐ​ക്ക​ര​ക്കു​ടി​യി​ല്‍ ഡ​യ​ന വ​ര്‍​ഗീ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ച്ചേ​രി​താ​ഴ​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക ന​ട​പ്പാ​ത​യി​ലെ ഉ​യ​ര്‍​ന്ന സ്ലാ​ബി​ല്‍ കാ​ല്‍ ത​ട്ടി​ റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.മൂ​വാ​റ്റു​പു​ഴ ന​ഗ​ര വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ഭി​ഭാ​ഷ​ക പ​റ​ഞ്ഞു.

Sponsored

പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കൈ​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!