February 8, 2026
NASA
സ്പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് നാ​സ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു.

ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) സന്ദർശിച്ചു മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിലെ ഹയർസെക്കൻഡറി വിദ്യാർഥിനി യെല്ലിസ് അരീക്കൽ. നക്ഷത്ര ലോകത്തിലെ പുതു അറിവുകൾ നേടിയാണു യെല്ലിസ് നാട്ടിൽ തിരിച്ചെത്തിയത്.

സ്പേസ് എൻജിനീയറിങ്ങിലെ വളരുന്ന സാധ്യതകളെക്കുറിച്ചു വിദ്യാർഥികളെ സജ്ജമാക്കാനാണ് വിദ്യാർഥികളുടെ പഠനസംഘത്തിനു നാസ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയത്. തൃശൂർ ജില്ലയിലെ സ്കൂൾ പഠനയാത്രാ സംഘത്തോടൊപ്പമായിരുന്നു യെല്ലിസിന്റെ നാസയിലേക്കുള്ള യാത്ര. നാസയുടെ ക്ഷണപ്രകാരമാണു വിദ്യാർഥികൾ സ്പേസ് സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുത്തത്.

Sponsored

നാസയുടെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികൾ, ബഹിരാകാശ പഠനം,വിമാന എൻജിനീയറിങ് ഡിസൈൻ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ നവ്യാനുഭവമായെന്നു യെല്ലിസ് പറഞ്ഞു. നാസയുടെ സ്പേസ് ഷട്ടിൽ മിഷനിൽ പങ്കെടുക്കുകയും നാലുതവണ സ്പേസ് വോക് നടത്തുകയും ചെയ്ത ആസ്ട്രനോട്ട് മാർക് കെല്ലിയുമായി മുഖാമുഖം നടത്തുന്നതിനു സാധിച്ചതും വേറിട്ട അനുഭവമായെന്ന് യെല്ലീസ് പറഞ്ഞു.

Sponsored

റോക്കറ്റ് വിക്ഷേപണം, ലാബുകളുടെ സന്ദർശനം, പ്രമുഖരുടെ ക്ലാസുകൾ എന്നിവയാണ് നാസ സന്ദർശനത്തിൽ ഉൾപ്പെടുത്തിയത് സ്പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് നാ​സ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!