st. augustine school at lucknow
ല​ഖ്നൗ​വി​ൽ ഫി​നാ​ലെ​യി​ൽ ന​ട​ക്കു​ന്ന ഫാ​ഷ​ൻ ഷോ​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സി​ലെ വി​ദ്യാ​ർ​ഥി​നി

 ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖ്നൗ​വി​ൽ ഡി​ഫ​ൻ​സ് എ​ക്സ്പോ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഡ​യ​മ​ണ്ട് ജൂ​ബി​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. 23 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന ഡ​യ​മ​ണ്ട് ജൂ​ബി​ലി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് 160 ഗൈ​ഡു​ക​ളും 200 സ്കൗ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ 430 പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഭാ​മ മ​ണി​ക്കു​ട്ട​ൻ, അ​ദി​ത വി​നോ​ദ്, ആ​ൻ മ​രി​യ എ​ൽ​ദോ​സ്, സാ​ന്ദ്ര സ​ന്തോ​ഷ്, ആ​ര​തി എം. ​ന​മ്പ്യാ​ർ, ആ​ൻ മ​രി​യ ഷാ​ജി, നി​വേ​ദ്യ പ്ര​വീ​ൺ, അ​നി​റ്റ് മ​രി​യ ദേ​വ​സി എ​ന്നി​വ​രാ​ണ് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ടീ​മി​ലു​ള്ള ഗൈ​ഡു​ക​ൾ.

Sponsored

ഗൈ​ഡ് ക്യാ​പ്റ്റ​ൻ ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക സ​രി​ത കെ. ​വ​ർ​ഗീ​സ് സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ട്. ല​ഖ്നൗ​വി​ൽ ഫി​നാ​ലെ​യി​ൽ ന​ട​ക്കു​ന്ന ഫാ​ഷ​ൻ ഷോ​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സി​ലെ നി​വേ​ദ്യ പ്ര​വീ​ൺ ആ​ണ്. കൂ​ടാ​തെ പേ​ജ​ന്‍റ് ഷോ, ​ക്യാ​മ്പ് ക്രാ​ഫ്റ്റ് തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലും കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.

Sponsored

ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും, സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും നി​ർ​വ​ഹി​ക്കും. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 30,000 പേ​ർ ഡ​യ​മ​ണ്ട് ജൂ​ബി​ലി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!