യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവനെതിരെ പങ്കാളിയായ യുവതി. ഗോപു നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു.

വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോവുമ്പോഴാണ് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. പങ്കാളിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈൽ ചാർജർ ഉപയോഗിച്ചായിരുന്നു മർദ്ദനം. ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. അതിക്രൂരമായ രീതിയിലാണ് പെൺകുട്ടിയെ മർദ്ദിച്ചിരിക്കുന്നത്. യുവതി തുടരെത്തുടരെ മര്‍ദ്ദനത്തിനിരയായിരുന്നു എന്ന് ശരീരത്തിലെ പാടുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവമോര്‍ച്ചയുടെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയാണ് ഗോപു പരമശിവൻ. ഇവര്‍ 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവൻ മരട് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.

