February 8, 2026
mac
കുട്ടികൾക്കിടയിൽ ആഗോള സാഹോദര്യവും അവബോധവും വളർത്തുന്നതിനെ ക്കുറിച്ചും, അവരുടെ അവകാശങ്ങളെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും എല്ലാം ബോധവൽക്കരണം നൽകി

കോതമംഗലം : സാർവത്രിക ശിശുദിനത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസിനസ് വിഭാഗം വിദ്യാർത്ഥികളും, അധ്യാപികമാരും കോതമംഗലം ഗവ. ടൗൺ യു പി സ്കൂൾ സന്ദർശിച്ചു. ശിശുദിനത്തിന്റെ പ്രാധാന്യവും, കുട്ടികൾക്കിടയിൽ ആഗോള സാഹോദര്യവും അവബോധവും വളർത്തുന്നതിനെ ക്കുറിച്ചും, അവരുടെ അവകാശങ്ങളെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും എല്ലാം ബോധവൽക്കരണം നൽകി.

Sponsored

ലോകമെമ്പാടുമുള്ള കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുക, കുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക, അവരുടെ ക്ഷേമം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സൗഹൃദ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്ന തെന്ന് ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ച ആഷ്‌ലി ജോർജ് പറഞ്ഞു. കമ്പ്യൂട്ടറൈസ്ഡ് ഗെയിംസിന് പകരം തനതായ കസേര കളി,ക്വിസ് മത്സരം,പസിൽ ഗെയിം തുടങ്ങിയ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനവും, മധുരവും പങ്കുവെച്ചു.

വകുപ്പ് മേധാവി ഗോപിക സുകു,അധ്യാപകരായ അനുപമ ആർ നായർ, ചെൽസി ജോർജ്,സ്റ്റുഡന്റ് കോർഡിനേറ്റർമാരായ സോളമൻ റോയ്, മീര ബി നായർ, ഗവ. സ്കൂൾ അധ്യാപികമാരായ കുമാരി, നിഷ. കെ ബക്കർ, എന്നിവർ നേതൃത്വം നൽകി.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!