February 7, 2026
MSJ Sister
മൃതസംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് സെന്‍റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ.

മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എം എസ് ജെ) സന്യാസിനീ സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ മദർ ഫിലോമി (65) അന്തരിച്ചു. ഒരു മാസമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

മൃതദേഹം ബുധനാഴ്ച രാവിലെ 9 മുതൽ 9.30 വരെ ധർമഗിരി സെന്റ് ജോസഫ് ഹോസ്പിറ്റൽ ചാപ്പലിൽ. 10ന് കോതമംഗലം കോഴിപ്പള്ളിയിലുള്ള MSJ ജനറലേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മൃതസംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം നിർവഹിക്കും.

Sponsored

തുടർന്ന് ഉച്ചകഴിഞ്ഞു 2 ന് കോതമംഗലം രൂപതയുടെ സിഞ്ചെല്ലൂസ് മോൺ. വിൻസെന്‍റ് നെടുങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർഥിക്കും. വൈകുന്നേരം 4മണി മുതൽ തങ്കളം എം എസ്ജെ സെന്‍റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.

27-11-25 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് സെന്‍റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ കോതമംഗലം രൂപതാ അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെയും, ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിലിൽ പിതാവിന്‍റെയും കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, മൃതസംസ്‌കാര ശുശ്രൂഷയുടെ തുടർന്നുള്ള കർമങ്ങളും നടക്കുന്നതാണ്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!