February 8, 2026
doctor song
വിദേശരാജ്യങ്ങളിൽ ശസ്ത്രക്രിയ നടത്തുമ്പോൾ രോഗിക്ക് മ്യൂസിക് തെറപ്പി നൽകാറുണ്ട്

ഭാരത് ആശുപത്രിയിലെ ഓർത്തോ സർജനായ ഡോ. ജെ.ആർ.ഗണേഷ് കുമാറാണ് ഒപ്പേറഷൻ തിയേറ്ററിൽ പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ താരമായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൈക്കുഴയ്ക്കേറ്റ പൊട്ടലിനു ചികിത്സയ്ക്കായാണു കോട്ടയം സ്വദേശിയായ എൺപത്തിനാലുകാരി ഡോ. ഗണേഷിനെ സമീപിച്ചത്.

ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ സമ്മർദം ലഘൂകരിക്കുന്നതിനായി സംസാരിച്ചപ്പോഴാണ് രോഗി നല്ലൊരു ഗായികയാണ് എന്ന വിവരം ഡോക്ടർ മനസ്സിലാക്കിയത്. പരിഭ്രമവും പേടിയും ഒഴിവാക്കുന്നതിനായി ഒരു പാട്ടു പാടുമോ എന്നു ചോദിച്ചു. പാടാൻ തയാറാണെങ്കിൽ താനും ഒപ്പം ചേരാമെന്നു ഡോക്ടർ വാഗ്ദാനം ചെയ്തു.

പിന്നീട് ഇരുവരും ചേർന്നു ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടാൻ തുടങ്ങി. ഈ രംഗം ഓപ്പറേഷൻ തിയറ്ററിൽ ഒപ്പമുണ്ടായിരുന്ന നഴ്സ് ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണു സംഭവം പുറത്തറിയുന്നത്.

Sponsored

വിദേശരാജ്യങ്ങളിൽ ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തീസിയ മരുന്നുകളുടെ അളവു കുറയ്ക്കുന്നതിനായി രോഗിക്ക് മ്യൂസിക് തെറപ്പി നൽകാറുണ്ടെന്നു ഡോ. ഗണേഷ് പറഞ്ഞു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!