February 7, 2026
thrissur school bus
കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

കോട്ടയം: പൊൻകുന്നത്ത് പാലാ – പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് സ്കൂൾ ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് നാലു കുട്ടികളും ആയയും മാത്രമാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്.

Sponsored

കുട്ടികൾക്കു പുറമേ ഒരു തീർഥാടകനും പരിക്കേറ്റു. അപകട സമയത്ത് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!