കോതമംഗലം മാർ അത്തനേഷ്യസ് ഇൻറർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓൾ കേരള സയൻസ് ക്വിസ് മത്സരം “സയാത്ത ലോൺ – 2” സംഘടിപ്പിച്ചു. ക്യു കളക്ടീവ് ക്വിസ് മാസ്റ്റർ ജമീർ കെ ബി മത്സരം നയിച്ചു. നിരവധി ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് ഇൻറർനാഷണൽ സ്കൂൾ 5000 രൂപയുടെ ക്യാഷ് പ്രൈസ് അടങ്ങിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

3000 രൂപയുടെ രണ്ടാം സമ്മാനം പെരുമ്പാവൂർ, വെങ്ങോല
ബെത്‌സദ പബ്ലിക് സ്കൂളും, 2000 രൂപയുടെ മൂന്നാം സമ്മാനം മാർ അത്തനേഷ്യസ് ഇൻറർനാഷണൽ സ്കൂളും കരസ്ഥമാക്കി. സമാപന ചടങ്ങിലിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സമ്മാനദാനം നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. അന്നു അന്ന വർഗീസ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഷെറിൻ ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.


