February 7, 2026
vote at ottakam
കൊ​ട്ടിക്കലാ​ശ​വും ഒ​ട്ട​ക​പ്പു​റ​ത്ത്


വൈ​പ്പി​ൻ : പ്ര​ച​ര​ണം വൈ​റ​ലാ​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാര​ണം ഒ​ട്ട​ക​പ്പു​റ​ത്ത്. എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 22ാം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശി​ല ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ വാ​ർ​ഡി​ൽ വോ​ട്ടു തേ​ടാ​ൻ ഇ​റ​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം ഒ​ട്ട​ക​പ്പു​റ​ത്ത് വാ​ർ​ഡി​ൽ ക​റ​ങ്ങി പ്ര​ച​ര​ണം ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി വൈ​കു​ന്നേ​ര​ത്തോ​ടെ എ​ള​ങ്കു​ന്ന​പ്പു​ഴ ന​ട​വ​ഴി​യി​ൽ ന​ട​ന്ന കൊ​ട്ടിക്കലാ​ശ​ത്തി​ലും ഒ​ട്ട​ക​പ്പു​റ​ത്ത് ത​ന്നെ​യാ​ണ് എ​ത്തി​യ​ത്.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!