February 8, 2026
pocso
2021 ന​വം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​നെ​തി​രെ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. മൂ​വാ​റ്റു​പു​ഴ പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഭൂ​ത​ത്താ​ന്‍​കെ​ട്ട് മൈ​ലാ​ടും​കു​ന്ന് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ വി​നോ​ദി​നെ(34)​യാ​ണ് ജ​ഡ്ജി ജി. ​മ​ഹേ​ഷ് ശി​ക്ഷി​ച്ച​ത്. എ​ഴു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 12 വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം.

Sponsored

2021 ന​വം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബ​ന്ധു​വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ പ്ര​തി അ​യ​ല്‍​വീ​ട്ടി​ലെ 11കാ​രി​യെ ലൈ​ഗീ​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി. അ​യ​ൽ​വാ​സി​ക​ൾ ഓ​ടി എ​ത്തി പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് കോ​ത​മം​ഗ​ലം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

അ​ന്ന് മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് റി​യാ​സ്, കോ​ത​മം​ഗ​ലം സി​ഐ ബേ​സി​ല്‍ തോ​മ​സ്, സീ​നി​യ​ര്‍ വ​നി​ത സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എം.​എ. ബി​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​ആ​ര്‍. ജ​മു​ന ഹാ​ജ​രാ​യി. ലേ​ഖ പി. ​സു​രേ​ഷാ​യി​രു​ന്നു ലെ​യ്സ​ണ്‍ ഓ​ഫീ​സ​ര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!