വരാപ്പുഴ: വൃദ്ധയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ യുവതി അറസ്റ്റിൽ. കോട്ടുവള്ളി കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

അയൽപക്കത്ത് താമസിക്കുന്ന 76 വയസുള്ള വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാലയാണ് കവർന്നത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

അശ്വതിക്കെതിരെ തൃക്കാക്കര ഭാഗത്ത് എംഡിഎംഎ കൈവശം വച്ചതിനും ഞാറക്കൽ ഭാഗത്ത് അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും കേസുകൾ ഉണ്ട്.

ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിൽ വരാപ്പുഴ സബ് ഇൻസ്പെക്ടർമാരായ റസാഖ്, ബിജു, എഎസ്ഐ ഷീജ, സി പിഒ മാരായ രാഹുൽ, രതി രാജ്, ജിതിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

