February 7, 2026
cake
മ​ർ​ദ​ന​ത്തി​നു പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ, സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

വൈ​പ്പി​ൻ: നാ​യ​ര​മ്പ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പൊ​തു​യോ​ഗ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സ​ഹ​കാ​രി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത കേ​ക്ക് തി​ക​യാ​തെ​വ​ന്ന​ത് ചോ​ദ്യം​ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കോ​ൺ​ഗ്ര​സ്‌ നാ​യ​ര​മ്പ​ലം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വേ​ണു കാ​വു​ങ്ക​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യോ കു​ഞ്ഞ​ച്ച​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​രു​വ​രേ​യും ഞാ​റ​ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലി​യോ കു​ഞ്ഞ​ച്ച​നെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ർ​ദ​ന​ത്തി​നു പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ, സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

25,000 അം​ഗ​ങ്ങ​ൾ ഉ​ള്ള സ്ഥ​ല​ത്ത് 4,000 കേ​ക്ക് മാ​ത്ര​മാ​ണ​ത്രേ വി​ത​ര​ണ​ത്തി​ൽ എ​ത്തി​ച്ച​ത്. ഇ​താ​ക​ട്ടെ ഉ​ച്ച​യോ​ടു​കൂ​ടി തീ​ർ​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ആ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​യ​ര​മ്പ​ല​ത്ത് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ഇ​നി നാ​യ​ര​മ്പ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച്‌ സ​ങ്ക​ടി​പ്പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!