തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസാണ് അപകടം വരുത്തിവച്ചത്.
നന്തിക്കര: ദേശീയപാതയിൽ അശ്രദ്ധമായി കെഎസ്ആർടിസി ബസ് ട്രാക്ക് മാറിയതിനെ തുടർന്ന് 2 ലോറികളും ഒരു ബൈക്കും അപകടത്തിൽപെട്ടു. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത് തുടർന്ന് 2 മണിക്കൂറിലേറെ സമയം ഗതാഗതക്കുരുക്കുണ്ടായി.

തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസാണ് അപകടം വരുത്തിവച്ചത്. ട്രാക്ക് മാറിയ ബസ് ഇടിച്ചതോടെ നിയന്ത്രണംവിട്ട ലോറി എതിർവശത്തെ ട്രാക്കിലേക്ക് കയറി അതുവഴി വന്നിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന ലോറിയിലിടിച്ചാണ് ബൈക്ക് യാത്രികന് പരുക്കേറ്റതെന്ന് നാട്ടുകാർ പറഞ്ഞു.

