February 7, 2026
fire force
50 അ​ടി താ​ഴ്ച്ച​യു​ള്ള കി​ണറ്റിലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു

ഇ​രു​മ്പ​നം: കി​ണ​റ്റിൽ കാ​ൽവ​ഴു​തി വീ​ണ വ​യോ​ധി​ക​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​രു​മ്പ​നം 6-ാം വാ​ർ​ഡി​ൽ ശ്രീ​രാ​ഗം വീ​ട്ടി​ൽ ക​ണ്ഠീ​ശ്വ​ര​ൻ (82) നെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ ഫ​യ​ർ സ്റ്റേ​ഷ​ൻ എ​സ്എ​ഫ്ആ​ർ​ഒ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പ​ണി ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ മേ​ൽ​മൂ​ടി മാ​റ്റി​യി​ട്ടി​രു​ന്ന 50 അ​ടി താ​ഴ്ച്ച​യു​ള്ള കി​ണറ്റിലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടു​കാ​ര​ൻ വീ​ഴു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Sponsored

വി​വ​ര​മെ​ത്തി​യ​യു​ട​നെ ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ഷ്ണു റോ​പ്പ് ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി ക​സേ​ര​യി​ൽ വ​യോ​ധി​ക​നെ ക​യ​റ്റി​യി​രു​ത്തി​യ ശേ​ഷം മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് സു​ര​ക്ഷി​ത​മാ​യി റോ​പ്പ് വ​ലി​ച്ചു​യ​ർ​ത്തി പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ​കു​മാ​ർ, സി​ൻ​മോ​ൻ, ഹോം​ഗാ​ർ​ഡ് ബാ​ബു തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!