February 7, 2026
voting mechine
ഒന്നാം ഘട്ട പരിശോധനയിൽ പാസായ ഇവിഎമ്മുകളും വിവിപാറ്റുകളും മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കു.

കൊച്ചി: കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിലെ വെയർഹൗസിന് സമീപം ഒന്നാംഘട്ട പരിശോധനയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഒന്നാം ഘട്ട പരിശോധനക്ക് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.

ഓരോ തിരഞ്ഞെടുപ്പിനും മുമ്പ്, തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട ഇവിഎമ്മുകളുടേയും, വിവിപാറ്റുകളുടെയും പരിശോധന ബന്ധപ്പെട്ട നിർമ്മാതാവിന്റെ അംഗീകൃത എഞ്ചിനീയർമാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ മേൽനോട്ടത്തിൽ നടത്തും.

Sponsored

ഒന്നാം ഘട്ട പരിശോധനയിൽ പാസായ ഇവിഎമ്മുകളും വിവിപാറ്റുകളും മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കു. ഒന്നാം ഘട്ട പരിശോധനയെക്കുറിച്ചുള്ള നടപടികൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാനുവലിൽ പരാമർശിച്ചിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://www.eci.gov.in/evm-vvpat എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!