February 8, 2026
railway
എ​റ​ണാ​കു​ളം നോ​ര്‍​ത്ത്, സൗ​ത്ത് സ്‌​റ്റേ​ഷ​നു​ക​ളി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ടൗ​ണ്‍, സൗ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ച്ച​ത്.


കൊ​ച്ചി: തൃ​ശൂ​ര്‍ റെ​യി​ല്‍​വേ പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ വ​ന്‍​തീ​പി​ടു​ത്ത​മു​ണ്ടാ​യി വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ക്കാ​ന്‍ ഇ​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​റ​ണാ​കു​ള​ത്തെ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​റ​ണാ​കു​ളം നോ​ര്‍​ത്ത്, സൗ​ത്ത് സ്‌​റ്റേ​ഷ​നു​ക​ളി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ടൗ​ണ്‍, സൗ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ച്ച​ത്. നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലെ താ​ത്കാ​ലി​ക പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യോ​ട് ചേ​ര്‍​ന്ന് റെ​യി​ല്‍​വേ​യു​ടെ ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ തീ​പി​ടു​ത്ത സാ​ധ്യ​ത ഉ​ണ്ടെ​ന്ന് പോ​ലീ​സ് വി​ല​യി​രു​ത്തി. അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ വ​ച്ചി​രി​ക്കു​ന്ന​ത് പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നാ​ണ്.

നൂ​റു​ക​ണ​ക്കി​ന് ബൈ​ക്കു​ക​ള്‍ ദി​വ​സേ​ന പാ​ര്‍​ക്ക് ചെ​യു​ന്ന മേ​ഖ​ല​യാ​ണി​ത്. തീ​പ​ട​ര്‍​ന്നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ര്‍​ഘ​ട​മാ​യി​രി​ക്കു​മെ​ന്നും പോ​ലീ​സ് വി​ല​യി​രു​ത്തി. അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് അ​ടു​ക്ക​ള മാ​റ്റി സ്ഥാ​പി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ന്ന് റെ​യി​ല്‍​വേ​യു​ടെ ആ​ര്‍​പി​എ​ഫ് സം​ഘ​വും പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണോ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്, അ​ടി​യ​ന്തി​ര ഘ​ട്ട​മു​ണ്ടാ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തും. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക് ക​രാ​ര്‍ കൊ​ടു​ത്താ​ണ് റെ​യി​ല്‍​വേ​യു​ടെ പാ​ര്‍​ക്കിം​ഗ് ന​ട​ത്തു​ന്ന​ത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!