February 7, 2026
thrissur crime
ക​മ്പി​വ​ടി​യു​മാ​യെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിക്കു​ക​യു​മാ​യി​രു​ന്നു.

ആ​ളൂ​ര്‍: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച് മാ​ന​ഹാ​നി വ​രുത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ന്പൊ​ടി​ഞ്ഞാ​മാ​ക്ക​ൽ സ്വ​ദേശി​ക​ളാ​യ പു​തൂ​ര്‍ വീ​ട്ടി​ല്‍ അ​നി​ക്കു​ട്ട​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന അ​നി​ല്‍​കു​മാ​ര്‍ (36), പു​തൂ​ര്‍ വീ​ട്ടി​ല്‍ സു​ട്ട​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന വ​സ​ന്ത​ന്‍ (47), പു​ത്ത​ന്‍​ചി​റ പ​ടു​ത്തിരു​ത്തി വീ​ട്ടി​ല്‍ വി​മോ​ജ് (40) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​മ്പൂ​രി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന യു​വ​തി​യെ വീ​ട്ടി​ല്‍ അ​തിക്ര​മി​ച്ചു​ക​യ​റി ത​ല​മു​ടി​യി​ല്‍ കു​ത്തി​പ്പി​ടി​ച്ച് മ​ര്‍​ദി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തുക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. 2026 ജ​നു​വ​രി ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യിരു​ന്നു സം​ഭ​വം.

Sponsored

ക​മ്പി​വ​ടി​യു​മാ​യെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിക്കു​ക​യു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ സി​റ്റ്ഔ​ട്ടി​ല്‍ നി​ന്നി​രു​ന്ന യു​വ​തി​യു​ടെ ത​ല​മു​ടിയി​ല്‍ കു​ത്തി​പ്പി​ടി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്തു. അ​നി​ല്‍ കു​മാ​ര്‍ ആ​ളൂ​ര്‍, അ​ന്തി​ക്കാ​ട്, മാ​ള, കൊ​ട​ക​ര, ചാ​ല​ക്കു​ടി, കാ​ട്ടൂ​ര്‍, ആ​ല​ത്തൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്നു ക​വ​ര്‍​ച്ച കേ​സു​ക​ളും ഒ​രു മോ​ഷ​ണ​ക്കേ​സും ഒ​രു അ​ടി​പി​ടി കേ​സും അ​ട​ക്കം എ​ട്ടു ക്രി​മി​ന​ല്‍ കേ​സു​ക ളി​ലെ പ്ര​തി​യാ​ണ്. വ​സ​ന്ത​ന്‍ ആ​ളൂ​ര്‍, മാ​ള, കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു ക​ളി​ലാ​യി ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലും ര​ണ്ട് അ​ടി​പി​ടി​ക്കേ​സി​ലും അ​ട​ക്കം അ​ഞ്ചു ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​ഷാ​ജി​മോ​ന്‍, എ​സ്ഐ കെ.​ടി. ബെ​ന്നി, ജി​എ​സ്ഐ മി​നി​മോ​ള്‍, സി​പി​ഒ​മാ​രാ​യ സി​നേ​ഷ്, ആ​ഷി​ഖ് എ​ന്നി​വ​രട​ങ്ങി​യ സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!