February 8, 2026
police dead
കോതമംഗലം കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശിയാണ്.

കോതമംഗലം: മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയൻ കെ.കെ (53) ആണ് മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശിയാണ്. വടക്കേനട ഭാഗത്ത് ജോലി ചെയ്തിരുന്ന ജയനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനം ആശുപത്രിയിലും തുടർന്ന് പമ്പ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം ഇന്ന് രാവിലെ 11 മണിയോടെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനായി കൊണ്ടുവരും.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!