paravoor crime
ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്.

കൊച്ചി: വടക്കൻ പറവൂരിൽ വാക്കുതർക്കത്തെത്തുടർന്ന് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യ(24)യാണ് മരിച്ചത്. പ്രതിയും സുരമ്യയുടെ ആൺ സുഹൃത്തുമായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ സുരമ്യ ഷിബിന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഷിബിൻ സുരമ്യയെ കത്തിയെടുത്ത് കുത്തി. സുരമ്യയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വടക്കേക്കര പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!