February 7, 2026
canal
എം​വി​ഐ​പി​യു​ടെ വ​ല​തു​ക​ര ക​നാ​ല്‍ തു​റ​ന്നി​ല്ല

കോ​ത​മം​ഗ​ലം: എം​വി​ഐ​പി യു​ടെ വ​ല​തു​ക​ര ക​നാ​ല്‍ തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ൾ വ​ര​ൾ​ച്ചാ ഭീ​ഷ​ണി​യി​ൽ. പോ​ത്താ​നി​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ര്‍, പ​ല്ലാ​രി​മം​ഗ​ലം, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത് എം​വി​ഐ​പി ക​നാ​ലാ​ണ്.

എം​വി​ഐ​പി​യു​ടെ വ​ല​തു​ക​ര ക​നാ​ല്‍ ആ​ണ് ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ക​നാ​ലി​ല്‍ ഇ​തു​വ​രേ​യും വെ​ള്ള​മെ​ത്തി​യി​ട്ടി​ല്ല. വേ​ന​ല്‍ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​നാ​ല്‍ തു​റ​ക്കാ​ത്ത​തു​മൂ​ലം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ ജ​ല​ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്.

ജ​ല​സ്രോ​ത​സു​ക​ള്‍ പ​ല​തും വ​റ്റി​വ​ര​ണ്ടു. കു​ടി​വെ​ള്ള കി​ണ​റു​ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ഉ​ണ​ങ്ങി​ത്തു​ട​ങ്ങി. ക​നാ​ലു​ക​ളു​ടെ ശൂ​ചീ​ക​ര​ണം വൈ​കു​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​ത്. ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

ക​നാ​ലു​ക​ളാ​കെ കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ളോ​ളം പ​ണി​യെ​ടു​ത്താ​ല്‍ മാ​ത്ര​മെ ക​നാ​ല്‍ തു​റ​ക്കാ​ന്‍ ക​ഴി​യു എ​ന്ന​താ​ണ് സ്ഥി​തി. ക​നാ​ല്‍ തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി വ​രി​ക​യാ​ണ്. ഗൗ​ര​വ​മു​ള്ള​താ​ണ്. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത​ട​സം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!