February 8, 2026
thirunnal moshanam
തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ സ​മ​യ​ത്താ​ണ് സം​ഭ​വം.

പി​റ​വം: തി​രു​നാ​ൾ രാ​ത്രി​ക​ളി​ലെ മോ​ഷ​ണം പി​റ​വ​ത്ത് തു​ട​ർ​ക്ക​ഥ. മു​ള​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ തി​രു​നാ​ൾ രാ​ത്രി​യി​ലാ​ണ് മൂ​ന്നു വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര​യി​ൽ മ​മ്പു​റ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്നു. വീ​ട്ടു​കാ​ർ പ്ര​ദ​ക്ഷി​ണം കാ​ണാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ സ​മ​യ​ത്താ​ണ് സം​ഭ​വം.

പ​ള​ളി​ക്ക് വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള മ​മ്പു​റ​ത്ത് കു​ണാ​ക​ര​ൻ, മ​മ്പു​റ​ത്ത് പീ​താം​ബ​ര​ൻ, മ​മ്പു​റ​ത്ത് വി​ക്ര​മ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നാ​ട്ടു​കാ​ർ ശ​ബ്ദം കേ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മു​ള​ക്കു​ളം മ​മ്പു​റ​ത്ത് ക​രു​ണാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ദ്യം ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​ദ​ക്ഷി​ണം കാ​ണാ​ൻ പോ​യ വീ​ട്ടു​കാ​ർ വീ​ട് പൂ​ട്ടി താ​ക്കോ​ൽ നി​ശ്ചി​ത സ്ഥ​ല​ത്ത് ഒ​ളി​പ്പി​ച്ച് വ​ച്ചാ​ണ് പോ​യ​ത്. വീ​ടി​ന് പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ഈ ​താ​ക്കോ​ലെ​ടു​ത്താ​ണ് ക​രു​ണാ​ക​ര​ന്‍റെ വീ​ട് തു​റ​ന്ന​ത്. ഇ​വി​ടെ അ​ല​മാ​ര​യി​ൽ നി​ന്ന് വി​ദേ​ശ ക​റ​ൻ​സി​ക​ൾ ക​വ​ർ​ന്നു. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ക​ൻ അ​ടു​ത്ത​യി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. പ​തി​ന​ഞ്ച് റി​യാ​ലാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് വി​ക്ര​മ​ന്‍റെ വീ​ട്. ഇ​വി​ടെ പി​ൻ ഭാ​ഗ​ത്തെ ജ​നാ​ല​ഴി​ക​ൾ പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. ഇ​വി​ടെ നി​ന്ന് കാ​ര്യ​മാ​യെ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. അ​തേ സ​മ​യം പീ​താം​ബ​ര​ന്‍റെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ ക​ണ്ട​ത്. തി​രു​നാ​ൾ ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​യ​വ​ർ ശ​ബ്ദം കേ​ട്ട് ലൈ​റ്റ​ടി​ച്ച​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ പ​ള്ളി​പ്പ​ടി വ​രെ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. പി​റ​വം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നു മു​മ്പും മേ​ഖ​ല​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ മോ​ഷ​ണം പ​തി​വാ​ണ്. ഈ ​കേ​സു​ക​ളി​ലൊ​ന്നും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നു​മാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!