February 7, 2026
court
ആ​ന​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ റേ​ഞ്ചി​ലെ ആ​ന​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മ​ല​യാ​റ്റൂ​ർ ഇ​ടി​യ​റ റി​സ​ർ​വി​ന്‍റെ ഭാ​ഗ​മാ​യ വ​ട​ക്കേ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ റി​സ​ർ​വ് വ​ന​ത്തി​ൽ നി​ന്നും ചെ​ന്നാ​യ്ക്ക​ൾ ഇ​ര​യാ​യി പി​ടി​ച്ച മ്ലാ​വി​ന്‍റെ ജ​ഡം കൈ​വ​ശ​പ്പെ​ടു​ത്തി ഇ​റ​ച്ചി ശേ​ഖ​രി​ച്ച് ഉ​ണ​ക്കി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് പി​ഴ​യും ത​ട​വും.

ഒ​ന്നാം പ്ര​തി കു​ട്ട​മ്പു​ഴ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ നി​ര​പ്പേ​ൽ ര​തീ​ഷ്, ര​ണ്ടാം പ്ര​തി ചാ​ല​ക്കു​ടി പു​ത്ത​ൻ​വീ​ട്ടി​ൽ സെ​ബി എ​ന്നി​വ​ർ​ക്കാ​ണ് കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഇ.​എ​ൻ. ഹ​രി​ദാ​സ​ൻ ശി​ക്ഷ വി​ധി​ച്ച​ത്. വ​ന്യ​ജീ​വി (സം​ര​ക്ഷ​ണ) നി​യ​മം 1972 സെ​ക്ഷ​ൻ 51 പ്ര​കാ​രം ആ​റു മാ​സം ത​ട​വും 5000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ.

2019 ജ​നു​വ​രി 24 ന് ​കു​ട്ട​മ്പു​ഴ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ആ​യി​രു​ന്ന എ​സ്. രാ​ജ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നും മ്ലാ​വ് ഇ​റ​ച്ചി പി​ടി​കൂ​ടു​ന്ന​തും റി​സ​ർ​വ് വ​ന​ത്തി​നു​ള്ളി​ൽ പ്ര​തി​ക​ൾ മ​റ​വു ചെ​യ്തി​രു​ന്ന മ്ലാ​വി​ന്‍റെ ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തും. ആ​ന​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​ഞ്ജു എ. ​കു​ര്യാ​ക്കോ​സ് ഹാ​ജ​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!