narendhramodhi
കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ഡിഎ റാലിയില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കും.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി 11ന് കൊച്ചി സന്ദര്‍ശിക്കും. 11ന് രാവിലെ പതിനൊന്നരയോടെയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. 11.45ന് കലൂര്‍ സ്റ്റേഡിയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെയും റെയില്‍വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊർണൂർ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, ഷൊർണൂർ–നിലമ്പൂർ പാത വൈദ്യുതീകരണത്തിന്റെ സമർപ്പണം എന്നിവയും ഉണ്ടാകും. ദേശീയപാത അതോറിറ്റി, ബിപിസിഎൽ എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ഡിഎ റാലിയില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കും. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ധീവരസഭാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടികള്‍ക്കു ശേഷം മൂന്നരയോടെ അദ്ദേഹം കൊച്ചിയില്‍നിന്ന് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!