CNGRS
ആനക്കയം കവലയിൽനിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം വനം റെയ്ഞ്ച് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ഉന്നതിയിൽ കാട്ടാന കൃഷിയിടത്തിൽ ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് സ്ഥലം ഉടമയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സർവക്ഷികൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ കുട്ടമ്പുഴ വനം ഓഫീസിലേക്ക് മാർച്ചും ഉപരോധസമരവും നടത്തി.

വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ അതു ചെയ്യാതെ അവ കൃഷിഭൂമിയിൽ എത്തിയുണ്ടാക്കുന്ന അപകടങ്ങളുടെ പേരിൽ കർഷകനെ ജയിലിൽ അടയ്ക്കുന്നത് അനീതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കർഷകരോട് കാണിക്കുന്ന നീതികേടും ഗുണ്ടായിസവും അവസാനിപ്പിക്കുക, കർഷകന് സ്വന്തം ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധസമരം.

ആനക്കയം കവലയിൽനിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം വനം റെയ്ഞ്ച് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നുനടന്ന ഉപരോധസമരം പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽദോസ് ബേബി അധ്യക്ഷനായി.

യു.ഡി.എഫ്. ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. സിബി, മണ്ഡലം സെക്രട്ടറി ജോഷി പൊട്ടയ്ക്കൽ, സി.പി.എം. ലോക്കൽ സെക്രട്ടറി വി.വി. ജോണി, സി.പി.ഐ. ലോക്കൽ സെക്രട്ടറി ഡെയ്‌സി ജോയി, ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ജനപ്രതിനിധികളായ പ്രതിനിധികളായ എം.കെ. രാമചന്ദ്രൻ, റോബിൻ സാബു, കാന്തി വെള്ളക്കയ്യൻ, അരുൺ ചന്ദ്രൻ, ബിൻസി മോഹനൻ, ചിഞ്ജു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!